2007 നവംബര്‍ 4 ശനി
ഇന്ന് ഉച്ചക്ക് പാലക്കലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചെറാശേരി കുഞ്ഞീന്‍ക്കയുടെ മക്കളായ സെയ്തിന്റെയും അസീസിന്റെയും മക്കളായ അലിഅക്‍ബര്‍(18), മുഹമ്മദ് അഷ്‌റഫ്(19) എന്നിവര്‍സഞ്ചരിച്ച ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ മുഹമ്മദ് അഷറഫ് മരണപ്പെട്ടു. അലിഅക്‍ബര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
ഇരുവരും അവിവാഹിതരാണ്. വയറിംഗ് ജോലിചെയ്തിരുന്ന മരണപ്പെട്ട മുഹമ്മദ് അഷ്‌റഫിന്റെ പിതാവ് അസീസ് ജിദ്ദയില്‍ ത്വയ്‌ബാ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കാരനാണ്. ഉമ്മ ജമീല. മയ്യിത്ത് നാളെ പടിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
പരിക്കേറ്റ അലിഅക്‌ബര്‍ ചേളാരി മൊബെയില്‍ ഷോപ്പില്‍ ജോലിക്കാരനാണ്. ജ്യേഷ്ടന്‍ ഹാരിസ് ജിദ്ദയില്‍ ജോലിചെയ്യുന്നു. ഉപ്പ സെയ്ത്, ഉമ്മ ഖദീജ.
മരിച്ച മുഹമ്മദ് അഷ്‌റഫിന് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും പരലോക മോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
ഇത്തരം അത്യാഹിതങ്ങള്‍ ഇനിയും നമ്മുടെനാട്ടില്‍ ഉണ്ടാകാതിരിക്കുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക.
ഈവാര്‍ത്തക്ക് വേണ്ട വിവരങ്ങള്‍ നല്‍കിയത്:- സി.വി. ഇസ്മായില്‍ മൊബൈല്‍:00919895209572
Sunday, 4 November 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment