ചക്കാല പോക്കര്‍ കാക്കയുടെ മകന്‍ അബ്ദുസ്സമദ് എന്ന മനാഫ്(28) ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മരിച്ചു.
സലാലക്കടുത്ത ഇബ്രീത്തില്‍വച്ച് മനാഫ് സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടി മറിയുകയായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മയ്യിത്ത് മറ്റന്നാള്‍ നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മനാഫിന്റെ ജ്യേഷ്ഠന്‍ നാട്ടില്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വിവാഹിതനായ മനാഫിന് ഷാജ, ജിബിന്‍ എന്നീരണ്ട് മക്കളുണ്ട്. ഭാര്യ ജംഷീറ, മാതാവ് ആമിനക്കുട്ടി.
അകാലത്ത് നമ്മോട് വിട്ട് പിരിഞ്ഞ മനാഫിന്റെ മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്തിക്കാനും മയ്യിത്ത് നിസ്കരിക്കുവാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
Saturday, 27 October 2007
Sunday, 9 September 2007
പാണക്കാടന്‍ സൈദു അന്തരിച്ചു.
ഇന്നലെ ( 8 -9 -07) മുന്‍ പ്രവാസിയും പടിക്കല്‍ നിവാസിയുമായ പാണക്കാടന്‍ മുഹമ്മദ് കായുടെ മന്‍ " സൈദു " മരണപ്പെട്ടു. ഇന്ന് (9-9-07) ളുഹറ് നിസ്കാരാനന്തരം പടിക്കല്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കം നടന്നു. പരേതന്റെ പരലോക മോക്ഷത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കുക. മയ്യിത്ത് നിസ്കരിക്കുക.
Thursday, 21 June 2007
പടിക്കല്‍ ജുമാമസ്ജിദ് പരിപാലകന്‍ മമ്മുദുകാക്ക അന്തരിച്ചു
22-6-07
പടിക്കല്‍ ജുമാമസ്ജിദില്‍ കാലങ്ങളായി പരിപാലന ജോലികള്‍ ചെയ്തിരുന്ന പടിക്കലെ എല്ലാവരുടെയും പ്രിയപ്പെട്ട മമ്മുദുകാക്ക അന്തരിച്ചു.
ഒരുപാട് കാലമായി അനേകം മയ്യിത്തുകള്‍ക്ക് അന്ത്യ പരിപാലനം നടത്തിയ ആമഹാനുഭാവന്റെ മയ്യിത്ത് ഇന്ന് പടിക്കല്‍ പള്ളിഖബര്‍സ്ഥാനില്‍ മറവ് ചെയ്യപ്പെടും. നൂറുകണക്കിന് ഖബറുകള്‍ വെട്ടിയ അനേകം മനുഷ്യ ശരീരങ്ങളെ ‘ബിസ്മില്ലാഹി വാലാമില്ലത്തിറസൂലുല്ലാഹി...’ എന്നുപറഞ്ഞ് മണ്ണിലേക്ക് വെച്ച ആകൈകള്‍ ചേതനയറ്റ് നമ്മോട് വിടപറഞ്ഞു.
ശാന്തമായ മുഖത്തോടെ എല്ലാവരോടും സൌമ്യമായി മാത്രം കുശലം ചോദിച്ചിരുന്ന,വെറുപ്പോ വിദ്വേഷമോ ആരോടും കാണിക്കാത്ത ആ സ്വാത്വികാത്മാവ് സര്‍വ്വശക്തന്റെ സന്നിധിയിലേക്ക് പറന്നു.
മയ്യിത്ത് നിസ്കാരം ഇന്ന് പടിക്കല്‍ ജുമാമസ്ജിദില്‍ നടക്കും ഇന്ന് ഗള്‍ഫില്‍ വിവിധ സ്ഥലങ്ങളിലും മയ്യിത്ത് നിസ്കാരങ്ങള്‍ നടക്കും.
ഒരുപുരുഷായുസ്സ് മുഴുവന്‍ പടിക്കല്‍ പള്ളിക്ക് വേണ്ടി ചിലവഴിച്ച ആമനുഷ്യന്റെ മയ്യിത്ത് എല്ലാവരും നിസ്കരിക്കുകയും അദ്ധേഹത്തിന്റെ മഗ്‌ഫിറത്തിന്ന് വേണ്ടി പ്രാര്‍ത്തിക്കുകയും ചെയ്യുക.

Subscribe to:
Posts (Atom)