Thursday, 21 June 2007

പടിക്കല്‍ ജുമാമസ്ജിദ് പരിപാലകന്‍ മമ്മുദുകാക്ക അന്തരിച്ചു

22-6-07
പടിക്കല്‍ ജുമാമസ്ജിദില്‍ കാലങ്ങളായി പരിപാലന ജോലികള്‍ ചെയ്തിരുന്ന പടിക്കലെ എല്ലാവരുടെയും പ്രിയപ്പെട്ട മമ്മുദുകാക്ക അന്തരിച്ചു.
ഒരുപാട് കാലമായി അനേകം മയ്യിത്തുകള്‍ക്ക് അന്ത്യ പരിപാലനം നടത്തിയ ആമഹാനുഭാവന്റെ മയ്യിത്ത് ഇന്ന് പടിക്കല്‍ പള്ളിഖബര്‍‌സ്ഥാനില്‍ മറവ് ചെയ്യപ്പെടും. നൂറുകണക്കിന് ഖബറുകള്‍ വെട്ടിയ അനേകം മനുഷ്യ ശരീരങ്ങളെ ‘ബിസ്മില്ലാഹി വാലാമില്ലത്തിറസൂലുല്ലാഹി...’ എന്നുപറഞ്ഞ് മണ്ണിലേക്ക് വെച്ച ആകൈകള്‍ ചേതനയറ്റ് നമ്മോട് വിടപറഞ്ഞു.

ശാന്തമായ മുഖത്തോടെ എല്ലാവരോടും സൌമ്യമായി മാത്രം കുശലം ചോദിച്ചിരുന്ന,വെറുപ്പോ വിദ്വേഷമോ ആരോടും കാണിക്കാത്ത ആ സ്വാത്വികാത്മാവ് സര്‍വ്വശക്തന്റെ സന്നിധിയിലേക്ക് പറന്നു.
മയ്യിത്ത് നിസ്കാരം ഇന്ന് പടിക്കല്‍ ജുമാമസ്ജിദില്‍ നടക്കും ഇന്ന് ഗള്‍ഫില്‍ വിവിധ സ്ഥലങ്ങളിലും മയ്യിത്ത് നിസ്കാരങ്ങള്‍ നടക്കും.
ഒരുപുരുഷായുസ്സ് മുഴുവന്‍ പടിക്കല്‍ പള്ളിക്ക് വേണ്ടി ചിലവഴിച്ച ആമനുഷ്യന്റെ മയ്യിത്ത് എല്ലാവരും നിസ്കരിക്കുകയും അദ്ധേഹത്തിന്റെ മഗ്‌ഫിറത്തിന്ന് വേണ്ടി പ്രാര്‍ത്തിക്കുകയും ചെയ്യുക.

2 comments:

Anonymous said...

പരാതികള്‍:-
ആവശ്യമുണ്ട്:-
ജോലി ഒഴിവുകള്‍:-
വില്‍പ്പനക്ക്:-
പഞ്ചായത്ത് മെമ്പറുടെ ശ്രദ്ധയിലേക്ക്:-
തുടങിയ ലിങ്കുകള്‍ എന്തുകൊണ്ടാണ് ഓപ്പണ്‍ ചെയ്യാന്‍ കഴിയാത്തത്.മൊത്തത്തില്‍ നന്നായി. എന്നിരുന്നാലും മട്ടുല്ല ലിങ്കുകളും ആക്ടീവ് ചെയ്യുക.അറിയാനും കാണാനും താല്പര്യമുണ്ട്.
സിയാബ്.പറന്‍പില്‍ പീടിക.(ജിദ്ദ)


പ്രവാസി ഡയറക്ടറി:-

Padikkal vicharavedi said...

പ്രിയപ്പെട്ട സിയാബ്
ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി
പരാതികള്‍ ... തുടങ്ങിയ ഓപ്‌ഷനുകള്‍ ലിങ്ക് ചെയ്തതല്ല. അവിടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ ഉദ്ധേശിക്കുന്നു. കിട്ടുന്ന വിവറങ്ങള്‍ കിട്ടുന്ന മുറക്ക് ചേര്‍ക്കുന്നതാണ്.