Thursday, 13 December 2007

മുള്ളന്‍‌മടക്കല്‍ സൂപ്പിക്ക നിര്യാതനായി.

പടിക്കലെ മത സംഘടനാരംഗത്തെ നിറഞ്ഞസാന്നിധ്യമായിരുന്ന മുള്ളന്‍ മടക്കല്‍ സൂപ്പിക്ക ഇന്ന് രാവിലെ (13.12.07)നിര്യാതനായി.

അസുഖബാധിതനായി ആശുപത്രിയിലായിരുന്നു. പടിക്കല്‍ മദ്രസയുടെ മുഴുസമയ പ്രവര്‍ത്തകനും നാട്ടുകാര്‍ക്ക് സുപരിചിതനുമായിരുന്ന സൂപ്പിക്ക മുമ്പ് പള്ളിക്കടുത്ത ബസ്‌സ്‌റ്റോപ്പില്‍ നടത്തിയിരുന്ന പെട്ടിക്കട മിക്കവരുടെയും കുട്ടിക്കാല ഓര്‍മ്മയില്‍ സ്ഥാനം പിടിച്ചതാണ്.

ഖബറടക്കം ഉച്ചക്ക് പടിക്കല്‍ ജുമാമസ്ജിദ് ഖബറ്‌സ്ഥാനില്‍ നടന്നു.
നാസര്‍,അസീസ് എന്നിവര്‍ ആണ്മക്കളാണ്.

വിദേശത്തുള്ള എല്ലാ നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കുക, മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക.

No comments: