Wednesday, 11 November 2009

ഫസ്‌ലു വിന്റെ മയ്യിത്ത് ലഭിച്ചു

ഇന്നലെ അരീപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായ പടിക്കൽ സ്വദേശി ഫസ്‌ലുറഹ്‌മാന്റെ മയ്യിത്ത് ലഭിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഖബറടക്കം നടക്കുമെന്നറിയുന്നു. കൂടെ കാണാതായ ടി. സി. നൌഷാദിനെ ക്കുറിച്ച് ഇതുവരേ വിവരമൊന്നും ലഭിച്ചിട്ടില്ല.

Tuesday, 10 November 2009

അരീപ്പാറ വെള്ള ച്ചാട്ടത്തിൽ പടിക്കൽ സ്വദേശികളെ കാണാതായി.

ഇന്ന് വൈകിട്ട് അരീപ്പാറ വെള്ളച്ചാട്ടം കാണാനെത്തിയ പടിക്കൽ യുവസംഗമം ടീമിൽ പെട്ട ഫസ്‌ലു, ടി.സി. നൌഷാദ് എന്നിവരെ കാണാതായതായി വിവരം ലഭിച്ചിരിക്കുന്നു. ഇവർക്കായി പോലീസും ഫയർ‌ഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുന്നു.

Thursday, 9 April 2009

മര്‍ഹും വി രായീന്‍ കുട്ടിമുസ്ലിയാരുടെ മകന്‍ അബ്ദുള്ളക്കുട്ടി എന്ന കുട്ട്യാവ അന്തരിച്ചു

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഹൂന്‍.

പടിക്കോട്ടും പടി മഹല്ല് സ്വദേശിയും മര്‍ഹും വി രായീന്‍ കുട്ടിമുസ്ലിയാരുടെ മകനുമായ വി അബ്ദുള്ളക്കുട്ടി (കുട്ട്യാവ) ഇന്ന് അന്തരിച്ചു.. നീണ്ടവര്‍ഷക്കാലം പ്രവാസിയായിരുന്ന അദ്ദേഹം ഈ അടുത്താണ് സ്വദേശത്തേക്ക് മടങ്ങിയത്.
അബ്ദുള്‍ അസീസ്, അബു, ബാവ എന്നിവര്‍ സഹോദരങ്ങളാണ്.
പരേതനുവേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും പരലോകവിജയത്തിനായി പ്രാർത്ഥിക്കുവാനും സ്വദേശത്തും വിദേശത്തുമുള്ള എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Friday, 3 April 2009

ചെനാത്ത് മൊയ്തീൻ കുട്ടിഹാജി അന്തരിച്ചു.

പടിക്കൽ അങ്ങാടിയിലെ പ്രമുഖ പച്ചക്കറികച്ചവടക്കാരനും എല്ലാവരുടെയും സുപരിചിതനുമായ തുണിച്ചാലിൽ ചെനാത്ത് മൊയ്തീൻ കുട്ടിഹാജി അന്തരിച്ചു.
ജിദ്ദയിൽ ജോലിചെയ്യുന്ന ഹംസഫൈസി, ബഷീർ, സൈതലവി, എന്നിവരും നാട്ടിൽ പച്ചക്കറി ബിസിനസ്സുകാരനായ അബൂബക്കർ സിദ്ദീഖും മക്കളാണ്.
മകൾ ഹാജറ, ഭാര്യ ഫാത്തിമ.
പരേതനുവേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും പരലോകവിജയത്തിനായി പ്രാർത്ഥിക്കുവാനും സ്വദേശത്തും വിദേശത്തുമുള്ള എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Thursday, 27 November 2008

മണക്കടവന്‍ കുഞ്ഞിമൊയ്തീന്‍ ഹാജി അന്തരിച്ചു.

27-11-2008
ചേളാരിയിലെ പൌരപ്രമുഖനും മത-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വവുമായിരുന്ന മണക്കടവന്‍ കുഞ്ഞിമൊയ്തീന്‍ ഹാജി അന്തരിച്ചു.
ഖബറടക്കം നാളെ പടിക്കല്‍ ജുമാമസ്ജിദ് ഖബറ്സ്ഥാനില്‍ നടക്കും.