Thursday, 9 April 2009

മര്‍ഹും വി രായീന്‍ കുട്ടിമുസ്ലിയാരുടെ മകന്‍ അബ്ദുള്ളക്കുട്ടി എന്ന കുട്ട്യാവ അന്തരിച്ചു

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഹൂന്‍.

പടിക്കോട്ടും പടി മഹല്ല് സ്വദേശിയും മര്‍ഹും വി രായീന്‍ കുട്ടിമുസ്ലിയാരുടെ മകനുമായ വി അബ്ദുള്ളക്കുട്ടി (കുട്ട്യാവ) ഇന്ന് അന്തരിച്ചു.. നീണ്ടവര്‍ഷക്കാലം പ്രവാസിയായിരുന്ന അദ്ദേഹം ഈ അടുത്താണ് സ്വദേശത്തേക്ക് മടങ്ങിയത്.
അബ്ദുള്‍ അസീസ്, അബു, ബാവ എന്നിവര്‍ സഹോദരങ്ങളാണ്.
പരേതനുവേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും പരലോകവിജയത്തിനായി പ്രാർത്ഥിക്കുവാനും സ്വദേശത്തും വിദേശത്തുമുള്ള എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Friday, 3 April 2009

ചെനാത്ത് മൊയ്തീൻ കുട്ടിഹാജി അന്തരിച്ചു.

പടിക്കൽ അങ്ങാടിയിലെ പ്രമുഖ പച്ചക്കറികച്ചവടക്കാരനും എല്ലാവരുടെയും സുപരിചിതനുമായ തുണിച്ചാലിൽ ചെനാത്ത് മൊയ്തീൻ കുട്ടിഹാജി അന്തരിച്ചു.
ജിദ്ദയിൽ ജോലിചെയ്യുന്ന ഹംസഫൈസി, ബഷീർ, സൈതലവി, എന്നിവരും നാട്ടിൽ പച്ചക്കറി ബിസിനസ്സുകാരനായ അബൂബക്കർ സിദ്ദീഖും മക്കളാണ്.
മകൾ ഹാജറ, ഭാര്യ ഫാത്തിമ.
പരേതനുവേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും പരലോകവിജയത്തിനായി പ്രാർത്ഥിക്കുവാനും സ്വദേശത്തും വിദേശത്തുമുള്ള എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Thursday, 27 November 2008

മണക്കടവന്‍ കുഞ്ഞിമൊയ്തീന്‍ ഹാജി അന്തരിച്ചു.

27-11-2008
ചേളാരിയിലെ പൌരപ്രമുഖനും മത-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വവുമായിരുന്ന മണക്കടവന്‍ കുഞ്ഞിമൊയ്തീന്‍ ഹാജി അന്തരിച്ചു.
ഖബറടക്കം നാളെ പടിക്കല്‍ ജുമാമസ്ജിദ് ഖബറ്സ്ഥാനില്‍ നടക്കും.

Monday, 7 July 2008

നമ്പീരി മമ്മദാജി അന്തരിച്ചു.

7-7-2008
പടിക്കലെ പൌരപ്രമുഖനും മത സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന നമ്പീരി മമ്മദാജി ഇന്ന് രാവിലെ അന്തരിച്ചു.
വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പടിക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കം നടന്നു.
മകന്‍ എന്‍ .ശുകൂര്‍ ജിദ്ദയിലാണ്.
പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും വിദേശത്തുള്ള എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Monday, 7 January 2008

കുട്ടശേരി ഹസ്സന്‍‌കുട്ടി മരിച്ചു.

പടിക്കല്‍ സ്വദേശി കുട്ടശേരി ഹസ്സന്‍‌കുട്ടി ഇന്നലെ (6-1-08) മരണപ്പെട്ടു. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാവരോടും അപേക്ഷിക്കുന്നു.
വാര്‍ത്ത നല്‍കിയത്:-അരീക്കാടന്‍ അഷ്‌റഫ് areekadanashraf@yahoo.com