ചക്കാല പോക്കര്‍ കാക്കയുടെ മകന്‍ അബ്ദുസ്സമദ് എന്ന മനാഫ്(28) ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ മരിച്ചു.
സലാലക്കടുത്ത ഇബ്രീത്തില്‍വച്ച് മനാഫ് സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടി മറിയുകയായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മയ്യിത്ത് മറ്റന്നാള്‍ നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മനാഫിന്റെ ജ്യേഷ്ഠന്‍ നാട്ടില്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് വിവാഹിതനായ മനാഫിന് ഷാജ, ജിബിന്‍ എന്നീരണ്ട് മക്കളുണ്ട്. ഭാര്യ ജംഷീറ, മാതാവ് ആമിനക്കുട്ടി.
അകാലത്ത് നമ്മോട് വിട്ട് പിരിഞ്ഞ മനാഫിന്റെ മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്തിക്കാനും മയ്യിത്ത് നിസ്കരിക്കുവാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
Saturday, 27 October 2007
Subscribe to:
Posts (Atom)