Sunday, 24 January 2010

റഹ്‌മാൻ‌ക അന്തരിച്ചു.

മുൻ ഖലാസിയും ‘റഹ്‌മാൻ‌ക’ എന്നപേരിൽ പടിക്കൽ കാർക്കെല്ലാം സുപരിചിതനും സർവ്വോപരി പടിക്കലിന്റെ പ്രൗഢമായ പഴയകാലത്തിന്റെ പൗരുഷപ്രതീകവുമായിരുന്ന പി. കെ. റഹ്‌മാൻ‌ക ഇന്ന് വൈകിട്ട് 6മണിക്ക് അന്തരിച്ചു. നാളെ രാവിലെ 9 മണിക്ക് മയ്യിത്തെടുക്കും.
എഴുപതാം വയസ്സിലായിരുന്നു അന്ത്യം.
കരുത്തനും സ്നേഹസമ്പന്നനുമായ റഹ്‌മാൻ‌കയുടെ വിയോഗം പടിക്കൽ നിവാസികൾക്ക് തീരാനഷ്ടമാണ്.

എല്ലാവരും അദ്ധേഹത്തിനുവേണ്ടി മയ്യിത്ത് നിസ്കരിക്കണമെന്നും മഗ്‌ഫിറത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Friday, 13 November 2009

നൌഷാദിന്റെ മയ്യിത്തും ലഭിച്ചു.

അരീപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായ ടി.സി. നൌഷാദിന്റെ മയ്യിത്തും ലഭിച്ചു. ഇന്ന് വൈകിട്ട് ഖബറടക്കം നടന്നു.

Wednesday, 11 November 2009

ഫസ്‌ലു വിന്റെ മയ്യിത്ത് ലഭിച്ചു

ഇന്നലെ അരീപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായ പടിക്കൽ സ്വദേശി ഫസ്‌ലുറഹ്‌മാന്റെ മയ്യിത്ത് ലഭിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഖബറടക്കം നടക്കുമെന്നറിയുന്നു. കൂടെ കാണാതായ ടി. സി. നൌഷാദിനെ ക്കുറിച്ച് ഇതുവരേ വിവരമൊന്നും ലഭിച്ചിട്ടില്ല.

Tuesday, 10 November 2009

അരീപ്പാറ വെള്ള ച്ചാട്ടത്തിൽ പടിക്കൽ സ്വദേശികളെ കാണാതായി.

ഇന്ന് വൈകിട്ട് അരീപ്പാറ വെള്ളച്ചാട്ടം കാണാനെത്തിയ പടിക്കൽ യുവസംഗമം ടീമിൽ പെട്ട ഫസ്‌ലു, ടി.സി. നൌഷാദ് എന്നിവരെ കാണാതായതായി വിവരം ലഭിച്ചിരിക്കുന്നു. ഇവർക്കായി പോലീസും ഫയർ‌ഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുന്നു.

Thursday, 9 April 2009

മര്‍ഹും വി രായീന്‍ കുട്ടിമുസ്ലിയാരുടെ മകന്‍ അബ്ദുള്ളക്കുട്ടി എന്ന കുട്ട്യാവ അന്തരിച്ചു

ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഹൂന്‍.

പടിക്കോട്ടും പടി മഹല്ല് സ്വദേശിയും മര്‍ഹും വി രായീന്‍ കുട്ടിമുസ്ലിയാരുടെ മകനുമായ വി അബ്ദുള്ളക്കുട്ടി (കുട്ട്യാവ) ഇന്ന് അന്തരിച്ചു.. നീണ്ടവര്‍ഷക്കാലം പ്രവാസിയായിരുന്ന അദ്ദേഹം ഈ അടുത്താണ് സ്വദേശത്തേക്ക് മടങ്ങിയത്.
അബ്ദുള്‍ അസീസ്, അബു, ബാവ എന്നിവര്‍ സഹോദരങ്ങളാണ്.
പരേതനുവേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും പരലോകവിജയത്തിനായി പ്രാർത്ഥിക്കുവാനും സ്വദേശത്തും വിദേശത്തുമുള്ള എല്ലാവരോടും അഭ്യർത്ഥിക്കുന്നു.